
തട്ടേക്കാട് പക്ഷി സങ്കേതം
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷിഗവേഷകനായ ഡോ. സലിം അലിയുടെ പേരിലാന് ഈ പക്ഷി സങ്കേതം അറിയപ്പെടുന്നത്. പെരിയാർ നദിയുടെ തീരത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയിർ പ്രദേശത്താണ് പക്ഷി സങ്കേതം.

തട്ടേക്കാട് ജൈവ ജാലം
ജൈവവൈവിധ്യം കൊണ്ടും, വിവിധ പക്ഷികളെക്കൊണ്ടും സമ്പന്നമാണ് തട്ടേക്കാട്. 300ൽ അധികം വിഭാഗത്തിൽ പെട്ട പക്ഷികൾ ഈ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഇവിടെയാകാൻ കാരണവും ഇതു തന്നെയാണ്.
SEE THATTEKKAD BIRDS PHOTOS
നവംബർ മുതൽ മാർച്ച് വരെ വിവിധ ദേശാടന പക്ഷികൾ കൂട്ടം കൂട്ടമായി ഇവിടേക്ക് എത്താറുണ്ട്. അതു കൊണ്ട് തന്നെ പക്ഷി നിരീക്ഷകരും, ഫോട്ടോഗ്രാഫേഴ്സും ഈ സമയത്ത് ഇവിടം സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്നു.
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന അപൂർവ്വ പക്ഷിയായ ശ്രീലങ്കൻ മാക്കാച്ചിക്കാടയുടെ ആവാസസ്ഥലമാണ് തട്ടേക്കാട്

പക്ഷി നിരീക്ഷണം
പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് അതിനായി അംഗീകൃത ഗൈഡുകളുടെ സഹായം ലഭ്യമാണ്. കാടിനുള്ളിൽ സഞ്ചരിച്ച് പക്ഷികളെ കണ്ടെത്താൻ ഗൈഡ് സഹായിക്കും.
Add comment