
പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം സൗജന്യമായി
DOWNLOAD ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക
മലയാളം പുസ്തകങ്ങൾ എങ്ങനെ സൗജന്യമായി പ്രസിദ്ധീകരിക്കാം ?
നിങ്ങളുടെ എഴുത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് വായനക്കാരിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? ഓൺലൈൻ സെൽഫ് പബ്ലിഷിംഗ് വഴി ഇനി എളുപ്പത്തിൽ നിങ്ങളുടെ പുസ്തകങ്ങൾ ഇ ബുക്ക് ആയി പ്രസിദ്ധീകരിക്കാവുന്നതാണ്. എഴുത്തിൽ കഴിവും ആത്മവിശ്വാസവും ഉള്ള ആർക്കും ഓൺലൈൻ സെൽഫ് പബ്ലിഷിംഗിലൂടെ പുസ്തകം പ്രസിദ്ധീകരിക്കാവുന്നതാണ്.
ആരാണ് മലയാളം പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ച് നൽകുക ?
ആമസോൺ കെ.ഡി.പി (Amazon Kindle Direct Publishimg) ആണ് ലോകത്തെല്ലായിടത്തും എന്നതു പോലെ തന്നെ ഇൻഡ്യൻ പ്രദേശിക ഭാഷകളിലും സൗജന്യമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു നൽകുന്നത്.
ആമസോണിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള
പ്രാഥമിക നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ കാണാം
എന്താണ് ആമസോൺ കെ.ഡി.പി ?
ലോകം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുന്ന ഇക്കാലത്ത്, ഡിജിറ്റൽ രൂപത്തിൽ ഉള്ള പുസ്തകങ്ങൾ / പ്രസിദ്ധീകരണങ്ങൾ അഥവാ ഇ ബുക്കുകൾ തികച്ചും സൗജന്യമായി പ്രസിദ്ധീകരിക്കുവാനുള്ള ഇന്റർനെറ്റ് ഓൺലൈൻ സംവിധാനമാണ് ആമസോൺ കെ.ഡി.പി. ഇംഗ്ലീഷ് ഒഴികെ, ഇൻഡ്യൻ പ്രദേശിക ഭാഷകളിൽ ആമസോൺ കെ.ഡി.പി ഇ-ബുക്കുകളുടെ സെൽഫ് പബ്ളിഷിംഗിനുള്ള അവസരമാണ് നൽകുന്നത്. ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ആമസോൺ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആരാണ് ഈ സംരംഭത്തിന് പിന്നിൽ ?
അമേരിക്കൻ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ (www.amazon.com) ആണ് ആമസോൺ കെ.ഡി.പി എന്ന സംരംഭത്തിനു പിന്നിൽ.
ആമസോണിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ എങ്ങനെ വായിക്കാം ?
ആമസോൺ കെ.ഡി.പിയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഇന്റർനെറ്റ് വഴി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലെറ്റ്, ആമസോൺ കിൻഡിൽ, എന്നിവ വഴി വായിക്കാനാകും.
ഒരു മാസത്തേക്കോ, ഒരു വർഷത്തേക്കോ വായനക്കാർക്ക് ആമസോൺ കിൻഡിൽ വരിക്കാരാകാം. പ്രസ്തുത കാലയളവിൽ പരിധിയില്ലാതെ (Unlimited) ആമസോൺ കെഡിപി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ വരിക്കാർക്ക് വായിക്കാനാകും.
എഴുത്തുകാർക്ക് ആമസോൺ കെ.ഡി.പി എങ്ങനെ പ്രയോജനപ്പെടുത്താം ?
പ്രസാധകരെ അന്വേഷിച്ച് എഴുത്തുകാർ ബുദ്ധിമുട്ടേണ്ടതില്ല എന്നതാണ് ആമസോൺ കെഡിപിയുടെ ഏറ്റവും വലിയ ആകർഷണീയത. എഴുത്തുകാരുടെ ഇ ബുക്ക് രൂപത്തിലാക്കിയ സൃഷ്ടികൾ മണിക്കൂറുകൾക്കുള്ളിൽ വായനാക്കാരിലേക്ക് എത്തിക്കാനാകുന്നു എന്നതാണ് ആമസോൺ കെ.ഡി.പി.യുടെ വലിയ സവിശേഷത.
ആമസോൺ കെ.ഡി.പി വഴി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് റോയൽട്ടി ലഭിക്കുമോ ?
തീർച്ചയായും ലഭിക്കും. പുസ്തകത്തിന്റെ മുഖവിലയുടെ 70% രചയിതാവിന് ലഭിക്കുന്നതാണ്.
ആമസോൺ കെ.ഡി.പി വഴി എങ്ങിനെ നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാം ?
ആദ്യമായി മനസിലാക്കേണ്ടത് ആമസോൺ കെഡിപി (Amazon Kindle Direct Publishing – Amazon KDP) ഒരു സെൽഫ് പബ്ലിഷിംഗ് സംവിധാനമാണ് എഴുത്തുകാർക്കായി ഒരുക്കിയിരിക്കുന്നത്. അതായത് നിങ്ങളുടെ രചനകളിൽ / സൃഷ്ടികളിൽ നിങ്ങൾക്കാണ് പൂർണ്ണ ഉത്തരവാദിത്വവും അവകാശവും.
നിങ്ങളുടെ രചനകളിൽ മൂന്നാമതൊരാൾ കൈകടത്തൽ നടത്തുന്നില്ല. അതു കൊണ്ട് തന്നെ നിങ്ങളുടെ പുസ്തകത്തിലെ ഉള്ളടക്കത്തേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിരിക്കണം.
ആമസോണിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ
ആമസോൺ കെ.ഡി.പി യിൽ എങ്ങനെ ഒരു മലയാളം പുസ്തകം പ്രസിദ്ധീകരിച്ച് പണം നേടാം? എന്ന പുസ്തകം ഡൗൺലോഡ് ചെയ്യുക. സൗജന്യമായി ആമസോൺ കെ.ഡി.പി യിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള വിശദവിവരങ്ങൾ, ചിത്രങ്ങൾ സഹിതം പുസ്തകത്തിൽ ഉൾക്കൊള്ളി ച്ചിരിക്കുന്നു.
പ്രസാധകരെ തേടുന്ന എഴുത്തുകാർക്ക് ആമസോൺ നൽകുന്ന സൗജന്യ സേവനത്തെക്കുറിച്ച് വിശദമായി മനസിലാക്കിത്തരുന്നതോടൊപ്പംതന്നെ മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കുവാനും, അത് വഴി മികച്ച റോയൽറ്റി ലഭിക്കുന്നതിനും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഗൈഡ് സൗജന്യമായി DOWNLOAD ചെയ്യാവുന്നതാണ്.
പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം സൗജന്യമായി
DOWNLOAD ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക
ആമസോണിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള
പ്രാഥമിക നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ കാണാം
Add comment