DeKochi - Photographic Journal

ബസിന്റേയും ഓർക്കുട്ടിന്റേയും വഴി തന്നെ ഗൂഗിൾ പ്ലസും വിടവാങ്ങി

Google Plus Account is Going Away, Google Plus Shutting Down, Google Plus Shut Down, Bye Bye Google Pluas, Google+, Google+ Closed, Google+ Hacked, Google+ News

ഗൂഗിൾ പ്ലസ് പൂട്ടി

സോഷ്യൽമീഡിയ ഉപയോക്താക്കളെ ഗൂഗിൾ ഔദ്യോഗീകമായി തന്നെ ആ വിവരം അറിയിച്ചിരിക്കുന്നു. ഗൂഗിളിന്റെ സോഷ്യൽമീഡിയ പ്ളാറ്റ്ഫോം ആയ ഗൂഗിൾ പ്ലസ് പൂട്ടുന്നു. ഒരു പക്ഷേ ഉപയോക്താക്കളിൽ അത്രയൊന്നും ഞെട്ടലുണ്ടാക്കാത്ത ഒരു അറിയിപ്പായി ആ സന്ദേശം ജി മെയിലിന്റെ ഇൻ ബോക്സിൽ ഫെബ്രുവരി ആദ്യവാരം എത്തിയത്.

2011ൽ ഗൂഗിൾ പ്ലസ് ആരംഭിക്കുന്ന സമയത്ത് ഫേസ്ബുക്കിന്റെ കരുത്തുറ്റ എതിരാളി എന്ന നിലയിലാണ്‌ സോഷ്യൽ മീഡിയ ലോകം ഗൂഗിൾ പ്ലസിനെ വിലയിരുത്തിയത്.

എന്നാൽ തുടർന്നങ്ങോട്ട്, ഫേസ് ബുക്കിന്റെ കരുതലോടെയുള്ള നീക്കത്തിനു മുന്നിൽ ഗൂഗിൾ പ്ലസ് പിന്നോട്ട് പോയി എന്നു തന്നെ വേണം പറയാൻ. ഒടുവിൽ, സാമൂഹികമാധ്യമരംഗത്ത് ഗൂഗിൾ മുൻപ് അവതരിപ്പിച്ച ഓർക്കുട്ടിന്റേയും ബസിന്റേയും വഴിയിൽ തന്നെ ഗൂഗിൾ പ്ലസും ഇല്ലാതായിരിക്കുന്നു.

ഗൂഗിൾ പ്ലസ് പൂട്ടാനുള്ള കാരണം

ഉപയോഗിക്കുന്നവർ തന്നെ മറന്നു തുടങ്ങിയതാണ്‌ ഗൂഗിൾ പ്ലസ് പൂട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും പിന്നിൽ മറ്റു കാരണങ്ങൾ കൂടിയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ പ്ലസ് ഹാക്ക് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നും, സുരക്ഷാവീഴ്ച ഇതിനു കാരണമായിട്ടുണ്ടാകാമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്തായാലും ഉപയോക്താക്കളുടെ മുന്നിൽ സ്വീകാര്യത കുറഞ്ഞതാണ്‌ ഗൂഗിൾ പ്ലസ് പൂട്ടുന്നതിന്‌ കാരണമായി ഗൂഗിൾ ഔദ്യോകീകമായി പറഞ്ഞിരിക്കുന്നത്.

എന്നു മുതൽ?

2018 ഓക്ടോബറിൽ ആണ്‌ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നതിനെക്കുറിച്ച് ഗൂഗിൾ ആദ്യമായി തീരുമാനം അറിയിച്ചത്. തുടർന്ന് 2019 ഫെബ്രുവരി 1 ന്‌ എല്ലാ ഉപയോകതാക്കളുടേയും തന്നെ ജിമെയിലിൽ ഗൂഗിൾ പ്ലസ് പൂട്ടുന്നതിന്റെ വിശദമായ വിവരങ്ങൾ അടങ്ങിയ ഗൂഗിളിന്റെ ഔദ്യോകീക ഇ-മെയിൽ എത്തിയത്.

ഇ-മെയിലിൽ പറഞ്ഞിരുന്നതു പ്രകാരം 2019 ഫെബ്രുവരി 4 മുതൽ പുതിയ ഗൂഗിൾ പ്ലസ് അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള ഓപ്‌ഷൻ ഒഴിവാക്കി. 2019 ഏപ്രിൽ 2 ന്‌ എല്ലാ ഗൂഗിൾ പ്ലസ് അക്കൗണ്ടുകളും, ഗൂഗിൾ പ്ലസ് പേജുകളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടു.

ഉപയോക്താക്കൾ എന്തു ചെയ്യണം?

ഗൂഗിൾ പ്ലസിൽ അപ് ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതം ആണ്‌ ഗൂഗിൾ ഉപയോക്താക്കൾക്ക് മെയിൽ അയച്ചിരുന്നത്. ആവശ്യമെങ്കിൽ ഗൂഗിൾ പ്ലസിൽ അപ് ലോഡ് ചെയ്തിരിക്കുന്ന മുഴുവൻ ഡേറ്റയും ഈ ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.

What is an Embedded SIM or E SIM

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my photographs along with a little information on it

Add comment

This site uses Akismet to reduce spam. Learn how your comment data is processed.

Follow Dekochi

Follow for Latest Updates . Please enable "Bell icon" on Youtube & "See First" on Facebook for getting Instantaneous Updates

Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my photographs along with a little information on it

Advertisement