top of page
Writer's pictureDe Kochi

ആട്ടക്കാരി ശലഭത്തിന്റെ ജീവിതചക്രം - Life Cycle of Plum Judy Butterfly

ആട്ടക്കാരി ശലഭത്തിന്റെ ജീവിതചക്രം - Life Cycle of Plum Judy Butterfly



ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന അഴകുറ്റ ഒരു പൂമ്പാറ്റയാണ് ആട്ടക്കാരി (Plum Judy).


ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകും,ഇളം പച്ചക്കണ്ണുകളുമാണ് ആട്ടക്കാരി സലാഭത്തിന് പിൻചിറകിന്റെ അറ്റം പിന്നോട്ട് കൂർത്തിരിയ്ക്കും. പിൻചിറകിലും മുൻചിറകിലും വെളുത്ത കരകൾ കാണാം.


പറന്നുവന്ന് ഇലയിൽ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കാത്തതുപോലെ പലവുരു തിരിഞ്ഞും മറിഞ്ഞും കളിയ്ക്കും. അതിനാൽ നർത്തകി ജൂഡി (Dancing Judy) എന്നും ഇതിനെ വിളിയ്ക്കാറുണ്ട്. ഇങ്ങനെ ദേഹം ചലിപ്പിയ്ക്കുന്നത് ശത്രുക്കൾ പെട്ടെന്നു വാലും തലയും തിരിച്ചറിയാതിരിയ്ക്കാൻ ആണ്. വെയിലിനെക്കാളുപരി തണലാണ് ആട്ടക്കാരി ശലഭത്തിനിഷ്ടം. വർഷത്തിൽ എല്ലാക്കാലത്തും ഇവയെക്കാണാം. കിളിഞാവൽ ചെടിയിൽ ഇവ മുട്ടയിടുന്നു.



0 views0 comments
bottom of page