DeKochi - Photographic Journal

പുല്ലാശ്ശേരിക്കുത്ത് – കുന്നു കയറാം, കുത്തിൽ കുളിക്കാം

Pullasseri-kuth-Pullasserikkuth-Pullassery-Waterfalls-Hidden-Beauty-of-Kuttampuzha

പുല്ലാശ്ശേരിക്കുത്ത് 

പുല്ലാശ്ശേരിക്കുത്ത് പ്രകൃതിരമണീയമായ ഒരു ചെറിയ വെള്ളച്ചാട്ടമാണ്‌. എറണാകുളം ജില്ലയിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഉരുളൻതണ്ണി എന്ന സ്ഥലത്താണ്‌ പുല്ലാശ്ശേരിക്കുത്ത് സ്ഥിതി ചെയ്യുന്നത്. പുല്ലാശ്ശേരിക്കുത്ത് ഉരുളൻതണ്ണി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നുണ്ട്.

Pullasseri-Kuth-Pullasseri-Waterfalls-Urulanthanni
പുല്ലാശ്ശേരിക്കുത്ത് – ഉരുളന്തണ്ണി, കുട്ടമ്പുഴ

ഉരുളൻതണ്ണി

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമായി അറിയപ്പെടുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിൽ (ഡോ. സലിം അലി ബേർഡ് സാഞ്ച്വറി) നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ്‌ പുല്ലാശ്ശേരിക്കുത്ത്. പക്ഷി സങ്കേതം ഉൾപ്പെടുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്‌ ഉരുളൻതണ്ണി. നിത്യഹരിത വനപ്രദേശത്താണ്‌ ഈ ഗ്രാമം.

കുട്ടമ്പുഴ ഗ്രാമം മുഴുവൻ തന്നെ നിത്യഹരിത വനപ്രദേശങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പക്ഷി സങ്കേതം സന്ദർശിക്കുന്നവർക്ക് പോയി വരാനുള്ള ദൂരം മാത്രമാണ്‌ പുല്ലാശ്ശേരിക്കുത്തിലേക്ക് ഉള്ളത്.

Pullasserikuth-Scenic-Beauty-of-Urulanthanni
പ്രകൃതിരമണീയമായ ഉരുളന്തണ്ണി
Pullasseri kuth-Scenic-Beauty-of-Kuttampuzha-Urulanthanni, Pullasseri kuth
സ്വച്ഛമായൊഴുകുന്ന പുഴ – കുട്ടമ്പുഴ

വെള്ളച്ചാട്ടം

ഒരു വെള്ളച്ചാട്ടം പലതായി പിരിഞ്ഞൊഴുകുന്ന രീതിയിലാണ്‌ പുല്ലാശ്ശേരിക്കുത്ത് കാണപ്പെടുന്നത്. അധികം ആഴം ഇല്ലാതത് കൊണ്ട് വെള്ളത്തിൽ ഇറങ്ങി നടക്കാം. എന്നാൽ പാറയിലെ വഴുക്കൽ ശ്രദ്ധിക്കേണ്ടതാണ്‌.

പാറയിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം ആയിരക്കണക്കിന്‌ വെള്ളിമുത്തുകൾ ചിതറി വരുന്നതു പോലെയാണ്‌ പാറയിൽ നിന്ന് ഒഴുകിവീഴുന്നത്. വെള്ളച്ചാട്ടത്തിന്‌ ഇരുവശവും മുളയും മരങ്ങളും പടർന്നു നിൽക്കുന്ന പാറകളാണ്‌.

നല്ല കാലാവസ്ഥയുള്ള അവധി ദിവസങ്ങളിൽ ബൈക്കെഴ്സ് എത്തുന്ന ഒരു പ്രദേശമാണ്‌ ഇത്. കാട്ടു ചോലയും, കിളികളുടെ ആരവവും മനസിനെ സ്വച്ഛമാക്കുമെന്ന് പറയേണ്ടതില്ലല്ലോ.

Pullasseri-Kuth-Pullasseri-Waterfalls-Kuttampuzha
പുല്ലാശ്ശേരിക്കുത്ത് (ഉരുളൻതണ്ണി വെള്ളച്ചാട്ടം)
⚠️മുന്നറിയിപ്പ്:☘️ഇക്കോ ടൂറിസം മേഖല⛔പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടു വരികയോ വലിച്ചെറിയുകയോ ചെയ്യരുത് ⛔മദ്യപാനം അനുവദനീയമല്ല ⛔കാട്ടുതീ ഉണ്ടാകുന്നതിന് കാരണമായ രീതിയിൽ പുകവലി വസ്തുക്കൾ വലിച്ചെറിയരുത് ⛔സ്വഭാവിക ആവാസവ്യവസ്ഥയിലെ ജീവജാലങ്ങൾക്ക് ഹാനികരമായ ഒരു പ്രവർത്തിയും അരുത് ⛔ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ വരുത്തുക, ചില്ലകൾ ഒടിക്കുക, മരത്തിലും കല്ലിലും അക്ഷരങ്ങൾ/പേരുകൾ കോറിയിടുക ഇവയൊന്നും ചെയ്യരുത് ⛔മൃഗങ്ങളെ ഉപദ്രവിക്കുകയോ, അവയെ അടുത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് ☘️നമ്മുടെ പ്രകൃതി, അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌, ഉത്തരവാദിത്വമാണ്‌.
©ചിത്രങ്ങളുടെ പകർപ്പവകാശം: ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷണ നിയമത്തിന്‌ വിധേയമാണ്‌ ⚫︎ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ dekochi.com നു വേണ്ടി പകർത്തിയിരിക്കുന്നവയാണ്‌ ⚫︎ചിത്രങ്ങളുടെ അവകാശം ഫോട്ടോഗ്രാഫർക്ക് സ്വന്തമാണ്‌ ⚫︎ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും, ഉപയോഗിക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും പകർപ്പവാകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്‌.

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my photographs along with a little information on it

Add comment

This site uses Akismet to reduce spam. Learn how your comment data is processed.

Follow Dekochi

Follow for Latest Updates . Please enable "Bell icon" on Youtube & "See First" on Facebook for getting Instantaneous Updates

Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my photographs along with a little information on it

Advertisement