top of page
Writer's pictureDe Kochi

Signature Spider ചിലന്തി ഇര പിടിക്കുന്ന അപൂർവ്വ ദൃശ്യം

Signature Spider ചിലന്തി ഇര പിടിക്കുന്ന അപൂർവ്വ ദൃശ്യം





ഒപ്പ് ചിലന്തി ഇംഗ്ലീഷ് ഭാഷയിൽ Signature Spider, Writing Spider, Garden Spider എന്നീ പേരുകളിൽ അറിയപ്പെടുന്നു. Argiope Anasuja എന്നാണ്‌ ശാസ്ത്രീയ നാമം. ഇന്ത്യശ്രീലങ്കപാക്കിസ്ഥാൻമാലിദ്വീപുകൾ എന്നിവടങ്ങളിലെല്ലാം സാധാരണമായി കണ്ടു വരുന്ന ചിലന്തിയാണ്‌ ഒപ്പ് ചിലന്തി.


ഇര പിടുത്തം

X ആകൃതിയിൽ വരത്തക്ക വിധത്തിലാണ്‌ ഒപ്പ് ചിലന്തി വലയിൽ ഒപ്പ് അടയാളങ്ങൾ ഉണ്ടാക്കുക. അതേ പ്രകാരം തന്നെ രണ്ടു കാലുകൾ വീതം ചേർത്ത് വച്ച് X ആകൃതിയിൽ വരത്തക്ക വിധമാണ്‌ ഒപ്പ് ചിലന്തി വലയിൽ ഇരയെ കാത്തിരിക്കുക.


ഇങ്ങനെ ഇരിക്കുന്നതു കൊണ്ടും ശരീരത്തിലെ നിറങ്ങളുടേയും വലയിലെ അടയാളങ്ങളുടേയും തിളക്കം കൊണ്ട് മനോഹരമായ ഒരു പൂവിന്റെ രൂപത്തിൽ ഇവ പ്രാണികളെ കബളിപ്പിക്കുന്നു.


പൂക്കളിൽ നിന്ന് തേൻ കുടിക്കുന്ന ചെറുപ്രാണികൾ ഒപ്പ് ചിലന്തിയെ മനോഹരമായ പൂക്കളായി തെറ്റിദ്ധരിച്ച് അവയുടെ അടുത്തെത്തുകയും വലയിൽ കുടുങ്ങുകയും ചെയ്യുന്നു. ഇരയെ വശീകരിച്ചു പിടിക്കുന്ന ഒപ്പ് ചിലന്തിയുടെ തന്ത്രം വിജയത്തിലെത്തുന്നു.


0 views0 comments
bottom of page