
സൊമാലിലാൻഡ്
ആഫ്രിക്കൻ മുനമ്പിലെ (ഹോൺ ഓഫ് ആഫ്രിക്ക) ഒരു സ്വയം പ്രഖ്യാപിത സ്വയംഭരണ പ്രദേശമാണ് സൊമാലിലാൻഡ്. റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡ് എന്നാണ് ഔദ്യോഗീക നാമം. എന്നാൽ മറ്റ് ലോകരാജ്യങ്ങളോ ഐക്യരാഷ്ട്ര സഭയോ സൊമാലിലാൻഡിനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല.
സൊമാലിയയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഗൾഫ് ഓഫ് ഏദൻ കടലിടുക്കിനോട് ചേർന്നാണ് സൊമാലിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഹർഗീസയാണ് പ്രദേശത്തെ വലിയ നഗരവും, തലസ്ഥാന നഗരവും.
സൊമാലിലാൻഡിലെ നഗരങ്ങൾ, ഗ്രാമങ്ങൾ, കാഴ്ചകൾ, ഭൂപ്രകൃതി – ആകാശദൃശ്യങ്ങൾ വീഡിയോ കാണാം

ചരിത്രം
ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷ് സൊമാലിലാൻഡ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 1960 ജൂൺ 26 ന് സ്വതന്ത്രമായി. എന്നാൽ അതേ വർഷം ജൂലൈ 1 ന് ഇറ്റാലിയൻ സൊമാലിലാൻഡ് എന്നറിയപ്പെട്ടിരുന്ന ദക്ഷിണ സൊമാലിലാൻഡിനൊപ്പം ചേർന്ന് കൊണ്ട് ഐക്യ സൊമാലിയ രൂപീകരിച്ചു. അങ്ങനെ ഇരു രാജ്യങ്ങളും ഒന്നാവുകയും, റിപബ്ലിക് ഓഫ് സൊമാലിയ സ്ഥപിതമാകുകയും ചെയ്തു.
സൊമാലിലാൻഡിലെ നഗരങ്ങൾ, ഗ്രാമങ്ങൾ, കാഴ്ചകൾ, ഭൂപ്രകൃതി – ആകാശദൃശ്യങ്ങൾ വീഡിയോ കാണാം
എന്നാൽ സൊമാലിയൻ ഏകാധിപതിയും, പട്ടാള ജനറലുമായിരുന്ന മുഹമ്മദ് സിയാദ് ബാറെയുമായുണ്ടായ എതിർപ്പിനെ തുടർന്ന് 1980ൽ രാജ്യത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമായി അതു മാറി. ഇഷാക് ഗോത്രവിഭാഗത്തിന് ആധിപത്യം ഉണ്ടായിരുന്ന സൊമാലിലാൻഡ്, 10 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് സേഷം 1991 മെയ് 18ന് സൊമാലിയൻ ഐക്യ സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞു. അതേ തുടർന്ന് സൊമാലിലാൻഡ് സ്വയംഭരണപ്രദേശമായി പ്രഖ്യാപിച്ചു.
എന്നാൽ ഈ സ്വയം പ്രഖ്യാപിത പ്രദേശത്തിന് സൊമാലിയൻ ഭരണകൂടത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. സൊമാലിയയിലെ ‘അൽ ഷബാബ്’ തീവ്രവാദികളിൽ നിന്ന് ഭീഷണിയും ആക്രമണങ്ങളും ഇപ്പോഴും നേരിടുന്ന പ്രദേശമാണ് സൊമാലിലാൻഡ്. എങ്കിലും പ്രാദേശികമായി കലാപങ്ങളോ ആക്രമണങ്ങളോ ഇല്ലാത്ത പ്രദേശമാണ് സൊമാലിലാൻഡ്.


നഗരങ്ങൾ
ജനസംഖ്യയുടെ അടിസ്ഥനത്തിൽ സൊമാലിലാൻഡിൽ 4 വലിയ നഗരങ്ങളും 6 ടൗണുകളും ഉൾപ്പെടെ 10 ജനവാസ കേന്ദ്രങ്ങളാണ് ഉള്ളത്.
- ഹർഗീസ – തലസ്ഥാന നഗരം
- ബെർബെറ
- ബുറാവോ
- ബൊറമ
ലാസ് അനൂദ്, എറിഗാവോ, ബുഹൂലേ, ഗബീലി, ബഡാൻ, ഷെയ്ക്ക്, എന്നിവയാണ് മറ്റു പ്രധാന ടൗണുകൾ.

ഹർഗീസ
സൊമാലിലാൻഡ് ജനസംഖ്യയുടെ മൂന്നിൽ ഒന്നും വസിക്കുന്നത് തലസ്ഥാന നഗരമായ ഹർഗീസയിൽ ആണ്. നാടോടികളായ കന്നുകാലി വ്യാപാരികളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് ഹർഗീസ. മൃഗത്തുകൽ വിപണനം നടത്തുന്ന സ്ഥലം എന്നാണ് ഹർഗീസ എന്ന വാക്കിന്റെ അർത്ഥം.

ഹർഗീസയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
ബെർബെറ
സൊമാലിലാൻഡിലെ രണ്ടാമത്തെ വലിയ നഗരമായ ബെർബെറ, രാജ്യത്തെ ഏക തുറമുഖം കൂടിയാണ്. ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള റൺവേ (4,140 മീറ്റർ) ഉള്ള സ്ഥലമാണ് ബെർബെറ. ശീതസമര കാലത്ത് സൈനീക ആവശ്യത്തിനായി റഷ്യൻ നാവിക സേന പണി കഴിപ്പിച്ചതാണ് എയർപോർട്ട്.
റഷ്യയുടെ പിൻമാറ്റത്തോടെ 1980ൽ നാസ യുടെ സ്പേസ് ഷട്ടിലുകൾക്ക് ഇറങ്ങുന്നതിനായി അമേരിക്ക ഈ എയർപോർട്ട് പാട്ടത്തിനെടുത്തു. 1991 വരെ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന എയർപോർട്ട് അഭ്യന്തര യുദ്ധത്തിന് ശേഷം സൊമാലിലാൻഡ് സിവിൽ എയർപോർട്ട് ആയി ഉപയോഗിക്കാൻ തുടങ്ങി.

ബെർബെറ യുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
ഹർഗീസ ബെർബെറ ഹൈവേ
ബെർബെറയിൽ നിന്ന് ഹർഗീയിലേക്ക് 158 കിലോമീറ്റർ ദൂരമുണ്ട്. നേർവര പോലെ നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ 2 മണിക്കൂറിനടുത്ത് മതി ലക്ഷ്യത്തിലെത്താൻ. ഇടയ്ക്ക് റോഡിനു കുറുകെ പുഴ കടന്നു പോകുന്ന ഭാഗങ്ങൾ ഉണ്ട്. ഹൈവേയുടെ പത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഇത്തരത്തിലാണ് റോഡ് കടന്നു പോകുന്നത്.
മഴ കുറവുള്ള പ്രദേശമായതു കൊണ്ട് പുഴയിൽ അപൂർവ്വമായി മാത്രമേ വെള്ളം ഉണ്ടാകാറുള്ളൂ എന്നതും, പാലങ്ങൾ നിർമ്മിക്കാനുള്ള സാമ്പത്തിക പരിമിതി മൂലവും ആണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്താത്തത്.
ഹർഗീസ ഹൈവേ യിലെനദി മുറിച്ച് കടക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോയും കാണുവാൻ ക്ലിക്ക് ചെയ്യുക
മഴ പെയ്യുന്ന സമയം പുഴയിൽ വെള്ളം ശക്തിയായി ഒഴുകി വരികയും മഴ പെയ്തു തീർന്ന് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ വെള്ളം വറ്റുകയും ചെയ്യുന്ന പ്രദേശമാണ് ഇത്.
എങ്കിലും പലപ്പോഴും വെള്ളം ഒഴുകിയെത്തുന്നതറിയാതെ പുഴ മുറിച്ചു കടന്നു പോകുന്ന റൊഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുകയും, ആളപായം ഉണ്ടാകുകയും ചെയ്യാറുണ്ട്.

ഹർഗീസ ഹൈവേ യിലെനദി മുറിച്ച് കടക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോയും കാണുവാൻ ക്ലിക്ക് ചെയ്യുക
ലാസ് ഗീൽ
ഹർഗീസയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ലാസ് ഗീൽ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 2002ൽ ഒരു ഫ്രഞ്ച് ഗവേഷക സംഘമാണ് ലാസ് ഗീൽ ഗുഹാ സമുച്ചയവും, അതിലെ ഗുഹാചിത്രങ്ങളും കണ്ടെത്തിയത്. ബി. സി 3000 നും ബി. സി 5000 നും ഇടയിൽ വരച്ചവയാണ് ലാസ് ഗീൽ ഗുഹാ ചിത്രങ്ങൾ എന്നാണ് നിഗമനം.

ലാസ് ഗീൽ ഗുഹാ ചിത്രങ്ങളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലൈവ് സ്റ്റോക്ക് ഫാം
സൊമാലിലാൻഡ് ജനതയുടെ പ്രധാന വരുമാനമാർഗം കാലിവളർത്തലും വിപണനവുമാണ്. ഒട്ടകവും, സൊമാലി ഷീപ്പ് എന്നറിയപ്പെടുന്ന ആടുകളും ആണ് പ്രധാന വളർത്തു മൃഗങ്ങൾ. ഇവയെ ജീവനോടെ സൗദി അറേബ്യ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ് പ്രധാന വരുമാനം.
ലക്ഷക്കണക്കിന് ആടുകളേയും ഒട്ടകങ്ങളേയും രാജ്യത്തിന്റെ പല ഭാഗത്തു നിന്ന് കൊണ്ടു വന്ന് സംരക്ഷിക്കാൻ സൗകര്യമുള്ള ഫാമുകൾ തുറമുഖ നഗരമായ ബെർബെറയിൽ ഉണ്ട്. ലൈവ് സ്റ്റോക്ക് ഫാം എന്നാണ് ഈ ഫാമുകൾ അറിയപ്പെടുന്നത്.

ബെർബെറ ലൈവ്സ്റ്റോക്ക് ഫാമിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാസാ ഹബ് ലൂദ്
ഹർഗീസയിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയുന്ന ഇരട്ട മലകളാണ് നാസാ ഹബ്ലൂദ്. രൂപം കൊണ്ട് സ്ത്രീയുടെ സ്തനം പോലെ തോന്നിക്കുന്നത് കൊണ്ടാണ് നാസാ ഹബ്ലൂദ് എന്ന പേര് വന്നത്. കന്യകയുടെ മാറിടം എന്നാണ് നാസാ ഹബ്ലൂദ് എന്നതിന്റെ സൊമാലി അർത്ഥം.

നാസാ ഹബ് ലൂദ് മലകളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷെയ്ക്ക് വില്ലേജ്
സൊമാലൊലാൻഡിലെ ഒരു ടൗൺ ആണ് ഷെയ്ക്ക്. ബെർബെറയിൽ നിന്ന് ബുറാവോയിലേക്കുള്ള മാർഗമദ്ധ്യേ ഒരു മല കടന്നു വേണം പോകാൻ. രാജ്യത്ത് വ്യാപിച്ചു കിടക്കുന്ന ഗോളിസ് പർവ്വതനിരകളുടെ ഒരു ഭാഗമാണ് ഈ മല. മലയിലൂടെ കടന്നു പോകുന്ന ചുരത്തിൽ നിന്നുള്ള കാഴ്ച മനോഹരമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂപ്രദേശം മുഴുവനും ഇവിടെ നിന്നാൽ കാണാം.

ഷെയ്ക്ക് മലനിരകളുടെയും ഗ്രാമത്തിന്റെയും കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമൂഹം
35 ലക്ഷത്തിനടുത്ത് മാത്രമാണ് രാജ്യത്തെ ആകെ ജനസംഖ്യ. നൂറ് ശതമാനം സുന്നി മുസ്ലിം വിഭാഗമാണ് രാജ്യത്തുള്ളത്. ആകെ മൂന്ന് രാഷ്ട്രീയ പാർട്ടികൾ ആണ് രാജ്യത്തുള്ളത്. 3 രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തിക്കാനുള്ള അനുമതി ഉള്ളൂ. 5 വർഷം കൂടുമ്പോൾ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നു.

സൊമാലിലാൻഡിലെ നഗരങ്ങൾ, ഗ്രാമങ്ങൾ, കാഴ്ചകൾ, ഭൂപ്രകൃതി – ആകാശദൃശ്യങ്ങൾ വീഡിയോ കാണാം
പക്ഷി ലതാദികൾ

സൊമാലിലാൻഡിലെ പക്ഷി ലതാദികളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സോമാലിയൻ കരകൗശല വസ്തുക്കൾ

സോമാലിയൻ കരകൗശല വസ്തുക്കളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വസ്ത്ര ധാരണം



സൊമാലിലാൻഡിലെ നഗരങ്ങൾ, ഗ്രാമങ്ങൾ, കാഴ്ചകൾ, ഭൂപ്രകൃതി – ആകാശദൃശ്യങ്ങൾ വീഡിയോ കാണാം
വിദ്യാഭ്യാസം
പ്രൈമറി വിദ്യഭ്യാസം മുതൽ ബിരുദാനന്തര ബിരുദം വരെ നേടുന്നതിനുള്ള സൗകര്യം സൊമാലിലാഡിൽ ഉണ്ട്. ഗവൺമെന്റ്, സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളും കോളേജുകളും രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഭേദപ്പെട്ട നിലയിൽ തന്നെ വിദ്യാഭ്യാസം നൽകുന്നുണ്ട്.

സൊമാലിലാൻഡ് വീഡിയോ ടൂർ കാണാം
സൊമാലിലാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ: ‘ആകാശം, ഭൂമി, കടൽ – സൊമാലിയൻ യാത്രാനുഭവങ്ങളിലൂടെ ഒരു നോവൽ’ എന്ന പുസ്തകം വായിക്കുക. പുസ്തകം ആമസോണിൽ നിന്നും വാങ്ങാം
Add comment