De Kochi - Photographic Journal

സൊമാലിയ – സൊമാലിയയിൽ വിനോദസഞ്ചാരത്തിനു പോയാൽ എന്തൊക്കെ കാണാം ?

Somalia, Somaliland, Somali Civil War, Hargeisa, Berbera, East Africa, African Travelogue

സൊമാലിയ – സൊമാലിയയിൽ വിനോദസഞ്ചാരത്തിനു പോയാൽ എന്തൊക്കെ കാണാം ?

സൊമാലിയയിലേയ്ക്ക് വിനോദ സഞ്ചാരത്തിനു പോകാനോ…? എന്നാവും നിങ്ങൾ അത്ഭുതപ്പെടുക. യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾ വന്നു പോകുന്ന ഒരിടം തന്നെയാണ്‌ ഉത്തരസൊമാലിയയിലെ സൊമാലിലാൻഡ് പ്രദേശം. അവിടെ ദിവസം മുഴുവൻ സഞ്ചരിച്ച് കാണാനുള്ള കാഴ്ചകൾ ഉണ്ട് താനും.

എന്നാൽ നഗരത്തിനു പുറത്ത് സഞ്ചരിയ്ക്കണം എന്നുള്ള വിദേശികൾക്ക് – അവർ വിനോദയാത്രയ്ക്ക് എത്തിയതാണെങ്കിലും, അവിടെ താമസിയ്ക്കുന്നവരാണെങ്കിലും – സായുധ പോലീസിന്റെ അകമ്പടി വേണം. ഇല്ലെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ നഷ്ടമായെന്നു വരും. ഇതൊരു അതിശയോക്തിയോ കഥയോ അല്ല. യാഥാർത്ഥ്യം അതാണ്‌.

സൊമാലിയയിൽ എത്തുന്ന സഞ്ചാരികൾക്ക് കാണാനാകുന്ന കാഴ്ചകൾ എന്തൊക്കെ…? അതു പോലെ സുരക്ഷയിൽ ഇത്ര ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത എന്ത്…? ഇതെല്ലാമാണ്‌ ഈ വീഡിയോയിൽ പറയുന്നത്.

സൊമാലിയ

തീവ്രവാദി ആക്രമണങ്ങളുടേയും പട്ടിണി മരണങ്ങളുടേയും കേന്ദ്രമായി മാത്രം അറിയപ്പെടുന്ന സൊമാലിയ. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്ന ഒരു നാടിന്റെ അവസ്ഥയെ സൂചിപ്പിയ്ക്കാൻ മാത്രം സൊമാലിയയുടെ പേരെടുത്ത് പറയുന്ന ലോകം. സൊമാലിയയെ നാം അറിയുന്നത് ഇങ്ങനെയൊക്കെയാണ്‌.

എന്നാൽ ശരിയ്ക്കും സൊമാലിയ ഇങ്ങനെയാണോ? സൊമാലിയയിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്താണ്…‌? എന്താണ്‌ സൊമാലിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ…? എല്ലാത്തിനുമുള്ള ഉത്തരങ്ങളാണ്‌ “സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസിലൂടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

സൊമാലിയൻ വിശേഷങ്ങൾ – വീഡിയോ സീരീസ്

പത്ത് വീഡിയോകളിലൂടെ, സൊമാലിയയുടെ ചരിത്രം, അവിടത്തെ കാഴ്ചകളും വിശേഷങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. സൊമാലിലാൻഡ് (ഉത്തര സൊമാലിയ)ൽ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയിരുന്ന ബ്ലോഗിനെ അടിസ്ഥാനമാക്കിയാണ്‌ ’സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസ് ചെയ്തിരിയ്ക്കുന്നത്.

അനൂപ് ശാന്തകുമാർ

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Email Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Advertisement