
വീഡിയോ – 09
സൊമാലിയ – സമിയയുടെ കഥ
സമിയ ഒരു പിന്നോക്ക ഗോത്രവിഭാഗത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയായിരുന്നു. അമ്മയുടെ പ്രോത്സാഹനത്തിൽ അവൾ ഒരു അത്ലറ്റായി മാറി. എന്നാൽ കളിയുടെയും, ജീവിതത്തിന്റെയും ട്രാക്കിൽ പരാജയപ്പെടാൻ മാത്രമായിരുന്നു സമിയയുടെ വിധി.
സത്യത്തിൽ സമിയയെ പരാജയത്തിലേയ്ക്ക് തള്ളിവിട്ട ഒരു സമൂഹമുണ്ട് സൊമാലിയയിൽ. അവരാണ് സൊമാലിയയുടെ ശാപം. ജീവിതം കൊതിച്ചുള്ള യാത്രയിൽ മധ്യധരണ്യാഴിയിൽ ആരും തിരിച്ചറിയാതെ മുങ്ങിമരിച്ച സമിയയുടെ ജീവിതകഥയാണ് വീഡിയോയിൽ. ഒപ്പം സമിയയേപ്പൊലെ അനേകം പേർ അവിടെ ജീവിയ്ക്കുമ്പോഴും വിജയത്തിന്റെ പടവുകൾ കയറിപ്പോയവരെക്കുറിച്ചും വിവരിയ്ക്കുന്ന വീഡിയോ.
സൊമാലിയ
തീവ്രവാദി ആക്രമണങ്ങളുടേയും പട്ടിണി മരണങ്ങളുടേയും കേന്ദ്രമായി മാത്രം അറിയപ്പെടുന്ന സൊമാലിയ. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്ന ഒരു നാടിന്റെ അവസ്ഥയെ സൂചിപ്പിയ്ക്കാൻ മാത്രം സൊമാലിയയുടെ പേരെടുത്ത് പറയുന്ന ലോകം. സൊമാലിയയെ നാം അറിയുന്നത് ഇങ്ങനെയൊക്കെയാണ്.
എന്നാൽ ശരിയ്ക്കും സൊമാലിയ ഇങ്ങനെയാണോ? സൊമാലിയയിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്താണ്…? എന്താണ് സൊമാലിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ…? എല്ലാത്തിനുമുള്ള ഉത്തരങ്ങളാണ് “സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസിലൂടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.
സൊമാലിയൻ വിശേഷങ്ങൾ – വീഡിയോ സീരീസ്
പത്ത് വീഡിയോകളിലൂടെ, സൊമാലിയയുടെ ചരിത്രം, അവിടത്തെ കാഴ്ചകളും വിശേഷങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. സൊമാലിലാൻഡ് (ഉത്തര സൊമാലിയ)ൽ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയിരുന്ന ബ്ലോഗിനെ അടിസ്ഥാനമാക്കിയാണ് ’സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസ് ചെയ്തിരിയ്ക്കുന്നത്.
അനൂപ് ശാന്തകുമാർ
Add comment