De Kochi - Photographic Journal

Travel to Somalia – സൊമാലിയൻ യാത്രാവിവരണം

View-from-inside-the-Laas-Geel-cave-formation,-Hargeisa-Somaliland, Laas Gaal, Laas Geel

 

Travel to Somalia – സൊമാലിയൻ യാത്രാവിവരണം

PART – 01

സൊമാലിയയെക്കുറിച്ച് ഒരു ആമുഖംആണ് ആദ്യ വീഡിയോ. സൊമാലിയയെക്കുറിച്ച് സാമാന്യമായി മനസിലാക്കേണ്ട കാര്യങ്ങൾ. സൊമാലിയയുടെ ആഭ്യന്തര യുദ്ധം ഉൾപ്പെടെയുള്ള ചരിത്രം, വർത്തമാനം ചുരുങ്ങിയ വാക്കുകളിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

PART – 02

സൊമാലിയയിൽ ജീവനും കൈയിൽ പിടിച്ച് വേണം നീരൊഴുക്കുള്ളപ്പോൾ പാലമില്ലാത്ത പുഴകളുടെ മറുകരയെത്താൻ. യുദ്ധ ടാങ്കുകൾ തകർന്നു കിടക്കുന്ന, പേടിപ്പെടുത്തുന്ന വഴിയോരക്കാഴ്ചകൾ വേറെയും. വഴികൾ വഴിക്കാഴ്ചകൾ വീഡിയോയിൽ പറയുന്നത് അത്തരം കാഴ്ചകളുടെ വിശേഷങ്ങളാണ്.

PART – 03

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ശോചനീയവും ഭയാനകവുമായ അന്തരം അറിയണമെങ്കിൽ സോമാലിയൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. നാടും നഗരവും തമ്മിലുള്ള വ്യത്യാസം അത്രമേൽ സങ്കടകരമാണ്. സോമാലിയയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

PART – 04

സൊമാലിയയിൽ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ. വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടു പോകുന്ന തീവ്രവാദികളിൽ നിന്ന് അവരെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പട്ടാളക്കാർ. സോമാലിയയിലെ വിനോദസഞ്ചാരമേഖലയുടെ വിശേഷങ്ങൾ.

PART – 05

കൊഴുത്ത് തടിച്ച മാനുകളെ വളർത്തുമ്പോഴും അവയെ ഭക്ഷിക്കാത്ത സോമാലിയൻ ജനത. സോമാലിയയിലെ പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ചില വിചിത്ര ബന്ധങ്ങളുടെ വിശേഷങ്ങൾ.

 

PART – 06

അരക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് സോമാലിയയിലെ 90% സ്ത്രീകളുടേയും ജീവിതം കടന്നു പോകുന്നത്. പെൺകുഞ്ഞുങ്ങളുടെ ജീവൻ തന്നെ അപഹരിക്കുന്ന ഗോത്രാചാരത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ. ഒപ്പം സോമാലിയയിലെ കല സംസ്കാരം എന്നിവയെക്കുറിച്ചും.

PART – 07

ലക്ഷക്കണക്കിന് ഒട്ടകങ്ങളെയും ആടുകളെയും ഓരോ വർഷവും കച്ചവടം ചെയ്യുന്ന കർഷകരുണ്ട് സൊമാലിയയിൽ. ഒട്ടകങ്ങളും ആടുകളും ആണ് സോമാലിയൻ ജനതയുടെ ജീവനോപാധി. സോമാലിയയിലെ കർഷകരുടെ കഥയാണ് ഈ വീഡിയോയിൽ.

PART – 08

വരൾച്ചയുടെ കാലത്ത് സൊമാലിയയിൽ മരിച്ചു വീഴുന്ന മനുഷ്യരുടെ എണ്ണത്തിന് കണക്കില്ല. കുട്ടികളാണ് അധികവും മരണത്തിന് കീഴടങ്ങുന്നത്. ഒപ്പം വളർത്തു മൃഗങ്ങളും കൃഷിയും നശിക്കുന്നു. സോമാലിയയിലെ വരൾച്ചയുടെ, കെടുതിയുടെ കാലങ്ങളെക്കുറിച്ച്.

PART – 09

സൊമാലിയയിൽ കളിക്കളത്തിൽ ഇറങ്ങുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് മെഡലുകളായിരിക്കില്ല, തീവ്രവാദികളുടെ തോക്കിലെ വെടിയുണ്ടകളായിരിക്കും. വെടിയുണ്ടകളിൽ നിന്ന് രക്ഷപെട്ടിട്ടും ജീവൻ രക്ഷപെടുത്താൻ കഴിയാതെ പോയ സമിയ എന്ന അത്‍ലറ്റിന്റെ കഥയാണ് ഈ വീഡിയോയിൽ.

PART – 10

ജനങ്ങളെ നരകജീവിതത്തിലേയ്ക്ക് തള്ളി വിടുന്ന തീവ്രവാദികളാണ് സൊമാലിയയുടെ ശാപം. സ്വന്തം ജനത പട്ടിണി കിടന്ന് മരിക്കുമ്പോഴും കാലാഹരണപ്പെട്ട ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സഹായഹസ്തങ്ങളെപ്പോലും വെട്ടി വീഴ്‌ത്തുന്ന തീവ്രവാദികൾ. അരക്ഷിതമായ ആ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചെറു വിവരണം മാത്രമാണ് ഈ വീഡിയോയിൽ.

സൊമാലിയൻ വിശേഷങ്ങൾ

വാർത്തകളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ള, കണ്ടറിഞ്ഞിട്ടുള്ള സൊമാലിയയിൽ നേരിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും ഉൾപ്പെടുത്തിയ സോമാലിയൻ യാത്രാവിവരണം ആണ് സോമാലിയൻ വിശേഷങ്ങൾ.

തീവ്രവാദി ആക്രമണങ്ങളുടേയും പട്ടിണി മരണങ്ങളുടേയും കേന്ദ്രമായി മാത്രം അറിയപ്പെടുന്ന സൊമാലിയ. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകർന്ന ഒരു നാടിന്റെ അവസ്ഥയെ സൂചിപ്പിയ്ക്കാൻ മാത്രം സൊമാലിയയുടെ പേരെടുത്ത് പറയുന്ന ലോകം. സൊമാലിയയെ നാം അറിയുന്നത് ഇങ്ങനെയൊക്കെയാണ്‌.

എന്നാൽ ശരിയ്ക്കും സൊമാലിയ ഇങ്ങനെയാണോ ? സൊമാലിയയിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം എന്താണ്‌ ? എന്താണ്‌ സൊമാലിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ ? എല്ലാത്തിനുമുള്ള ഉത്തരങ്ങളാണ്‌ ‘സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസിലൂടെ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

വീഡിയോ സീരീസ്

പത്ത് വീഡിയോകളിലൂടെ, സൊമാലിയയുടെ ചരിത്രം, അവിടത്തെ കാഴ്ചകളും വിശേഷങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. സൊമാലിലാൻഡ് (ഉത്തര സൊമാലിയ)ൽ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയിരുന്ന ബ്ലോഗിനെ അടിസ്ഥാനമാക്കിയാണ്‌ ’സൊമാലിയൻ വിശേഷങ്ങൾ‘ എന്ന വീഡിയോ സീരീസ് ചെയ്തിരിയ്ക്കുന്നത്. എല്ലാ വിവരങ്ങളും 2021 ജനവരി മാസം അടിസ്ഥാനപ്പെടുത്തി ആധികാരികത ഉറപ്പു വരുത്തിയ ശേഷമാണ് വ്‌ളോഗിൽ ചേർത്തിരിക്കുന്നത്.

സഹപ്രവർത്തകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും നേരിൽ മനസിലാക്കിയ വിവരങ്ങൾ ആധികാരിക രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് ബ്ലോഗിൽ ഉൾപ്പെടുത്തിയിരുന്നത്. ഏതെങ്കിലും വിധത്തിലുള്ള പിഴവുകൾ കടന്നു കൂട്ടിയിട്ടുണ്ടെങ്കിൽ, അത് എന്റെ പരിമിതികൾ കൊണ്ട് മാത്രമാണെന്ന് ഓർമിപ്പിക്കുന്നു.

ബുറാവോ പട്ടണത്തിലേക്കുള്ള യാത്രക്കിടയിൽ എടുത്ത ചിത്രം – 2012 (ലൊക്കേഷൻ: ഷേക്ക് മലനിരകൾ – സൊമാലിലാൻഡ്)
ഈസ്റ്റ് ആഫ്രിക്കൻ എക്സ്‌പ്രസ് വിമാനത്തിൽ – 2012 (ലൊക്കേഷൻ: ഈഗൽ അന്താരാഷ്‌ട്ര വിമാനത്താവളം ഹർഗീസ – സൊമാലിലാൻഡ്)

ചിത്രങ്ങൾ വീഡിയോകൾ ©

വിവരണങ്ങൾ ആധികാരികവും മനോഹരവുമാക്കാൻ സൊമാലിലാൻഡിൽ വച്ച് സ്വന്തമായി എടുത്ത ചിത്രങ്ങളാണ് വ്‌ളോഗിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. എന്റെ സ്പോൺസർ ആയിരുന്ന ഖാദർ അഹമ്മദ് ബാർജേ ചിത്രീകരിച്ച ചില ചെറു വീഡിയോകളും എല്ലാ വിധ പകർപ്പവകാശങ്ങളും സ്വന്തമാക്കിക്കൊണ്ട് ചേർത്തിട്ടുണ്ട്.

ബ്ലോഗിലും വ്‌ളോഗിലും ആയി ചേർത്തിരിക്കുന്ന ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിയ്ക്കുന്നത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ്.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിനും, വിവരങ്ങൾ വായിച്ചറിയാനും ലിങ്ക് കാണുക

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement