
സ്റ്റാമ്പ് ശേഖരണം
ഇംഗ്ളണ്ടിലെ നോർത്താംപ്ടൺ (Northampton) എന്ന പ്രദേശത്ത് വില്ല്യം ഹെൻറി മൂർ എന്നൊരു ധനികനുണ്ടായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തായ ദാനിയൽ ജാക്ക് നൊപ്പം ചേർന്ന് ഒരു ബിസിനസ് ആരംഭിക്കുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ കമ്പനി വളരുകയും, അതേതുടർന്ന് നിരവധി നിക്ഷേപകർ ആ കമ്പനിയിലേയ്ക്ക് എത്തുകയും ചെയ്തു. തുടർന്ന് വില്ല്യം ഹെൻറി മൂർ കമ്പനിയുടെ തലപ്പത്ത് എത്തി. കമ്പനി വളരെ നല്ല രീതിയിൽ വളർച്ച നേടിക്കൊണ്ടിരിയ്ക്കേ, വില്ല്യം എടുത്ത ഒരു തെറ്റായ തീരുമാനത്തെത്തുടർന്ന് കമ്പനി ഒരു കടക്കെണിയിൽ അകപ്പെട്ടു.
സ്വഭാവികമായും നിക്ഷേപകർ കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി കമ്പനിയുടെ ബാധ്യതകൾ വില്ല്യം ഹെൻറി മൂർ തന്നെ തീർക്കണം എന്ന് വിധിച്ചു. അതേ തുടർന്ന് ബാധ്യതയ്ക്ക് തുല്യമായ തന്റെ സ്വത്ത് വകകളെല്ലാം തന്നെ വില്ല്യം കോടതിയെ ഏൽപ്പിച്ചു.
തുടർന്ന് തന്റെ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാൻ തയാറെടുക്കുന്ന വില്ല്യം ഹെൻറി മൂറിന് മുന്നിൽ സുഹൃത്തായ ദാനിയൽ ജാക്കും നിക്ഷേപകരും ഒരു ഓഫർ വയ്ക്കുന്നു. അതായത് വീട് വിട്ട് പോകും മുൻപ് കൈയിൽ ഒതുങ്ങുന്ന വിലപിടിപ്പുള്ള ഏതു വസ്തുവും അദ്ദേഹത്തിന് കൊണ്ടു പോകാം.
എന്നാൽ വില്ല്യം ആ വാഗ്ദാനം സന്തോഷപൂർവ്വം നിരസിച്ചു. സ്വന്തം ഡയറിയും, പഴയ ചില കത്തുകളും മാത്രം കൈയിൽ എടുത്ത് കൊണ്ട് തന്റെ ഭാര്യയുടെ കൈ പിടിച്ച് വില്ല്യം വീടിന്റെ പടിയിറങ്ങി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ വില്യമിന്റെ സുഹൃത്ത് ദാനിയലിനും കമ്പനിയിലെ നിക്ഷേപകർക്കും ഒരു വിഷമം. കമ്പനിയുടെ സ്ഥാപകൻ കൂടിയായ വില്യമിനെ ഒരു വലിയ കഷ്ടത്തിലേയ്ക്ക് ഒറ്റയ്ക്ക് വിട്ടതിൽ അവർക്ക് ഖേദം തോന്നി. തുടർന്ന് അവർ വില്യമിനെ കണ്ടെത്തി ഒരു വീട് വാങ്ങി നൽകാം എന്നു തീരുമാനമെടുത്തു.
അങ്ങനെ വില്യമിനെ അന്വേഷിച്ചെത്തിയ അവർ കണ്ടത് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലതെ തന്നെ, മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ഒരു വില്ലയിൽ താമസിയ്ക്കുന്ന അദ്ദേഹത്തെയും ഭാര്യയേയും ആണ്.
എങ്ങനെ അദ്ദേഹം ആ വില്ല സ്വന്തമാക്കി…? അതിനുള്ള പണം എവിടെ നിന്ന് വന്നു…? എന്നിങ്ങനെയൊക്കെ ചിന്തിച്ച സുഹൃത്തുക്കൾക്കും നിക്ഷേപകർക്കും മുന്നിലേയ്ക്ക് സ്വന്തം വീട് വിട്ടിറങ്ങുമ്പോൾ അദ്ദേഹം കൈയിലെടുത്ത പേപ്പർ കവർ തുറന്നു വച്ചു.
അതിനുള്ളിലെ ആ അമൂല്യ നിധി കണ്ട് അവരെല്ലാം ആശ്ചര്യപ്പെട്ടു. ലോകത്തിലെ അപൂർവ്വവും, അമൂല്യവുമായ സ്റ്റാമ്പുകളിൽ ഒന്നായ പെന്നി ബ്ലൂ (Penny Blue) ആയിരുന്നു അതിനുള്ളിൽ.
സ്റ്റാമ്പുകളുടെ മൂല്യത്തെക്കുറിച്ചും, സ്റ്റാമ്പ് ശേഖരണം എന്ന
വിനോദത്തെക്കുറിച്ചുമാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്
Add comment