top of page
  • Writer's pictureDe Kochi

വൈൻ ഗ്ളാസ് പോലൊരു കൂൺ

വൈൻഗ്ളാസ് മഷ്റൂം

വലിപ്പം കുറഞ്ഞ വൈൻഗ്ളാസിന്റെ രൂപത്തിലുള്ള മനോഹരമായ ഒരു കൂൺ ആണ്‌ വൈൻഗ്ളാസ് മഷ്റൂം. മഴക്കാടുകളിലാണ്‌ വൈൻഗ്ളാസ് മഷ്റൂം കണ്ടു വരുന്നത്.

മഴക്കാലത്ത് മണ്ണിൽ ജീർണ്ണിച്ചു കിടക്കുന്ന മരക്കമ്പുകളിലും, മറ്റ് സസ്യാവശിഷ്ടങ്ങളിലും വൈൻഗ്ളാസ് മഷ്റൂം വളർന്ന് നിൽക്കുന്നത് കാണാം.

ആകർഷണീയത

വൈൻഗ്ളാസ് മഷ്റൂമിന്റെ രൂപവും നിറവും തന്നെയാണ്‌ പ്രധാന ആകർഷണീയത. ഉള്ളിൽ ഇളം പച്ച നിറമുള്ള വെളുത്ത തണ്ടിൽ നിന്ന് മുകളിലേക്ക് വിടർന്ന രീതിയിൽ ചുവന്ന കപ്പിന്റെ ആകൃതിയിലുള്ള ഭാഗത്തോട് കൂടിയതാണ്‌ വൈൻഗ്ളാസ് മഷ്റൂം.

സാധാരണ ക‍ൂണുകളിൽ നിന്ന് വ്യത്യസ്ഥമായി തണ്ടും മുകൾഭാഗവും ഒരുമിച്ച് വാർത്തെടുത്ത രീതിയിലാണ്‌ വൈൻഗ്ളാസ് മഷ്റൂമിന്റെ രൂപം. ചുവന്ന കപ്പിന്റെ രൂപത്തിലുള്ള മേൽഭാഗത്ത് വെളുത്ത നിറത്തിലുള്ള നേർത്ത ചെറിയ നാരുകൾ ഉണ്ട്.

Cup Fungus, Goblet Fungus, Wine Glass Mushroom, Pink Champagne Cup Mushroom, Champagne Mushroom, Red Cup Fungi, Fungi Cup Red Mushroom, Pink Burn Cup, Red Burn Cup, Red Mushroom, Pink Mushroom, Cookeina Sulcipes, Menstrual Cup, Menstrual Cup Mushroom

വൈൻഗ്ളാസ് മഷ്റൂം (Cookeina Sulcipes)


ഒരു കൂൺ, വിവിധ പേരുകൾ…!!

വൈൻഗ്ളാസ് മഷ്റൂമിനെക്കുറിച്ച് കൂടുതലറിയാൻ ഗൂഗിൾ ചെയ്തപ്പോഴാണ്‌ രൂപം പോലെ തന്നെ പേരിലുമുള്ള പ്രത്യേകത ശ്രദ്ധിച്ചത്. ഇംഗ്ളീഷിൽ പല പേരുകളിലാണ്‌ വൈൻഗ്ളാസ് മഷ്റൂം അറിയപ്പെടുന്നത്.

കപ്പ് ഫംഗസ് (Cup Fungus), ഗോബ്ലെറ്റ് ഫംഗസ് (Goblet Fungus), വൈൻഗ്ളാസ് മഷ്റൂം (Wine Glass Mushroom) എന്നീ പേരുകളാണ്‌ സാധാരണമായി ഉപയോഗിച്ച് വരുന്നത്. Cookeina Sulcipes എന്നാണ്‌ ശാസ്ത്ര നാമം.

ഇതു കൂടാതെ തന്നെ അര ഡസനിലധികം മറ്റ് പേരുകളിലും വൈൻഗ്ളാസ് മഷ്റൂം അറിയപ്പെടുന്നു.

മറ്റ് പേരുകൾ :

  1. Pink Champagne Cup Mushroom

  2. Champagne Mushroom

  3. Red Cup Fungi

  4. Fungi Cup Red Mushroom

  5. Pink Burn Cup

  6. Red Burn Cup

  7. Red Mushroom

  8. Pink Mushroom

ഇതൊന്നുമായിരുന്നില്ല ഉചിതമായ പേര്‌…!!

സോഷ്യൽ മീഡിയയിൽ വൈൻഗ്ളാസ് മഷ്റൂമിന്റെ ചിത്രം പങ്കു വച്ചപ്പോൾ കിട്ടിയ സുഹൃത്തിന്റെ രസകരമായ കമന്റിൽ നിന്നാണ്‌ മറ്റൊരു പേരിന്റെ ആശയം ഉണ്ടായത്.

വൈൻഗ്ളാസ് മഷ്റൂമിന്‌ മെൻസ്ട്രൽ കപ്പുമായുള്ള (Menstrual Cup) രൂപ സാദൃശ്യം ശ്രദ്ധിച്ചത് അപ്പോൾ മാത്രമാണ്‌. രൂപഭംഗിയുടെ അടിസ്ഥാനത്തിൽ വേണമെങ്കിൽ മെൻസ്ട്രൽ കപ്പ് മഷ്റൂം (Menstrual Cup Mushroom) എന്നൊരു പേര്‌ കൂടി വൈൻഗ്ളാസ് മഷ്റൂമിന്‌ നൽകാവുന്നതാണ്‌…!

വൈൻ കഴിക്കാമോ?

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് വൈൻഗ്ളാസ് മഷ്റൂമിൽ വൈൻ കഴിക്കാമോ എന്നൊരു സംശയം തോന്നാവുന്നതാണ്‌. തണ്ടിലേക്ക് തുറക്കുന്ന ദ്വാരങ്ങളില്ലാത്ത വൈൻഗ്ലാസ് മഷ്റൂമിന്റെ കപ്പിൽ ഒഴിക്കുന്ന വെള്ളം ചോർന്നു പോകില്ല.

എന്നാൽ വൈൻഗ്ളാസ് മഷ്റൂം ഭക്ഷ്യയോഗ്യമാണോ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അതു കൊണ്ട് തന്നെ പേരിൽ വൈൻ ഗ്ളാസ് ഉണ്ടെങ്കിലും, വൈൻഗ്ളാസായി ഉപയോഗിക്കുന്നത് ആരോഗ്യകരമായിരിക്കില്ല.

വൈൻഗ്ളാസ് മഷ്റൂമിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ്‌ ഇവിടെ ചേർത്തിരിക്കുന്നത്. കൂടുതൽ ആധികാരികമായ വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.

©ചിത്രങ്ങൾ

തട്ടേക്കാട് വനത്തിൽ നിന്ന് കേവലം ഭംഗി കണ്ട് മാത്രം പകർത്തിയ വൈൻഗ്ളാസ് മഷ്റൂമിന്റെ ചിത്രങ്ങളാണ്‌ ഇതോടൊപ്പം.

0 views0 comments
bottom of page