Site icon De Kochi – Photo Journal

ഇഞ്ചത്തൊട്ടി – പെരിയാറിനു കുറുകെ ഒരു ആകാശ പാലം

Inchathotty Hanging Bridge , Inchathotty suspension Bridge

Inchathotty Hanging Bridge - Aerial view

Inchathotty Hanging Bridge , Inchathotty suspension Bridge

ഇഞ്ചത്തൊട്ടി

എറണാകുളം ജില്ലയിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഇഞ്ചത്തൊട്ടി എന്ന ഗ്രാമം. പെരിയാറും പെരിയാറിനു കുറുകെയുള്ള തൂക്കുപാലവും ആണ്‌ പ്രധാന ആകർഷണം.

ഭൂതത്താൻകെട്ട് ഡാമിന്റെ ജലസംഭരണി (റിസർവോയിർ) പ്രദേശത്തിൽ പെട്ടതാണ്‌ ഇഞ്ചത്തൊട്ടി. അതിനാൽ തന്നെ ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന സമയമാണ്‌ (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെ) പെരിയാർ ഉൾപ്പെടുന്ന പ്രകൃതിയുടെ മനോഹാരിത ആസ്വാദ്യകരമാകുന്നത്.

ഇഞ്ചത്തൊട്ടി തൂക്കുപാലം.

പെരിയാറിന്റെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായ തൂക്കുപാലമാണ്‌ ഇഞ്ചത്തൊട്ടി-തൂക്കുപാലം. ഇഞ്ചത്തൊട്ടി – നേര്യമംഗലം തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്‌ 181 മീറ്റർ നീളവും, 1.2 മീറ്റർ വീതിയും ആണുള്ളത്.

പാലത്തിനു മധ്യത്തിൽ നിന്നുള്ള കാഴ്ച ആരേയും മോഹിപ്പിക്കുന്നതാണ്‌. പെരിയാറിന്റെ ഒഴുക്കും നീലിമയാർന്ന മലനിരകളും മനോഹരമായ കാഴ്ചയാണ്‌. കാൽനടയ്ക്കു വേണ്ടിമാത്രമാണ്‌ പാലം ഉപയോഗിക്കുന്നത്.

ഇഞ്ചത്തൊട്ടി തൂക്കുപാലം
ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ നിന്നുള്ള പ്രകൃതി ദൃശ്യം

ഇഞ്ചത്തൊട്ടി ടൂറിസം.

ജില്ലയിലെ വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്‌ ഇഞ്ചത്തൊട്ടി തൂക്കുപാലവും പെരിയാറിന്റെ തീരവും. പെരിയാറിൽ ബോട്ടിംഗിനും, കയാക്കിംഗ് (ചെറു ഫൈബർ വള്ളങ്ങൾ) നുള്ള സൗകര്യവും ഉണ്ട്. സ്വകാര്യ വ്യക്തികളാണ്‌ ബോട്ട് സർവീസും, കയാക്കിംഗും നടത്തുന്നത്. പെരിയാറിലെ കാഴ്ചകൾ ആസ്വദിക്കാൻ ഉള്ള മികച്ച സംവിധാനം തന്നെയാണ്‌ ഇവയെല്ലാം.

ഇഞ്ചത്തൊട്ടി വീഡിയോ

എങ്ങനെ എത്തി ചേരാം?

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക് എത്തിച്ചേരുന്നതിന് ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക

Facebook Comments

comments

Exit mobile version