പുലിക്കളി - Pulikkali
കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പുലിക്കളിക്ക് രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ളതായി കണക്കാക്കുന്നു. പുലിക്കളികളിൽ പ്രസിദ്ധമായത് തൃശൂരിലെ പുലിക്കളിയാണ്. ശക്തൻ തമ്പുരാൻ തന്റെ സൈനീകരുടെ മാനസികോല്ലാസത്തിനു വേണ്ടി ഏർപ്പെടുത്തിയതാണ് പുലികളിയെന്ന് പറയപ്പെടുന്നു.
Pulikkali – real Play, Dance to the beats of Chenda and Thakil (2017)
തൃശ്ശൂർ പുലിക്കളി
വർണ്ണങ്ങളും വർണ്ണവരകളും താളമേളങ്ങൾ കൊണ്ടും, പുലികൾ തുള്ളിയെത്തുന്നതിന്റെ സമ്പന്നത കൊണ്ടും പിലിക്കളികളിൽ തൃശ്ശൂർ പുലിക്കളി വേറിട്ടു നിൽക്കുന്നു. 400 മുതൽ 600 വരെ പുലിവേഷങ്ങളാണ് തൃശ്ശൂർ പുലിക്കളിയിൽ ചുവടു വച്ചെത്തുക.
ഓണാഘോഷത്തിന്റെ ഭാഗമായി നാലാം ഓണ ദിനത്തിലാണ് തൃശ്ശൂർ പുലിക്കളി. കോട്ടപ്പുറം, കാനാട്ടുകര, നായ്ക്കനാൽ, അയ്യന്തോൾ എന്നിങ്ങനെ വിവിധ ദേശങ്ങളാണ് മത്സരബുദ്ധിയോടെ പുലിക്കളിക്ക് കലാകാരന്മാരെ എത്തിക്കുന്നത്.
പുരുഷൻമാരാണ് പുലിവേഷം കെട്ടി വന്നിരുന്നത്. എന്നാൽ 2016 മുതൽ തൃശ്ശൂർ പുലിക്കളിയിൽ സ്ത്രീകളും പുലിവേഷം കെട്ടുന്നത് കലാരൂപത്തെ തികച്ചും വ്യത്യസ്ഥമാക്കിയിട്ടുണ്ട്.
കുടവയറിലെ പുലിമുഖം (2017)
പുലിച്ചമയം
വർണ്ണശബളിമയിൽ തൃശ്ശൂർ പുലിക്കളി വേറിട്ടു നിൽക്കുന്നു. ഇനാമൽ പെയിന്റാണ് പുലികളുടെ ചമയമെഴുത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. അതികാലത്തു തന്നെ പുലികളുടെ ചമയമെഴുത്ത് ആരംഭിക്കുന്നു.
പ്രവീണ്യം നേടിയ കലാകാരൻമാരാണ് പുലിയാകാനെത്തുന്നവരുടെ ദേഹത്ത് ചായമിടുന്നതും, കുടവയറിൽ പുലിമുഖം എഴുതുന്നതും. കുംഭ കുലുക്കുംബോൾ തുള്ളുന്ന പുലിമുഖം കാഴ്ചക്കാരിലെ കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ ആകർഷിക്കുന്ന ഒന്നാണ്.
തൃശൂർ പരിസരപ്രദേശങ്ങളിൽ ഉള്ള സ്കൂളുകളിലായിരുക്കും പ്രധാനമായ് പുലികൾ ചമയമിടുന്നതിന് ഒത്തു ചേരുക. ദേഹത്ത് ചായം പൂശിയ ശേഷം ഉണങ്ങുന്നതിന് വേണ്ടി ക്ഷമയോടെ കാത്തു നിൽക്കണം. അതു കൊണ്ട് തന്നെ ക്ഷമ വേണ്ട ഒരു ജോലി തന്നെയാണ് പുലിച്ചയം അണിയൽ. മുഖത്തു ധരിക്കുന്ന പുലിയുടെ മുഖംമൂടിയും, ഓടിൽ നിർമ്മിച്ച അരമണിയും ആണ് മറ്റ് പുലിച്ചമയങ്ങൾ.
പുലിച്ചമയത്തിന്റെ ചിത്രം പകർത്തുന്ന ആരാധകൻ (2017)
അരമണിയും പുലിമുഖവും – പുലിവേഷധാരിക്കുള്ള പുലിച്ചമയങ്ങൾ (2017)
ആചാരങ്ങൾ
തൃശ്ശൂർ സ്വരാജ് റൗണ്ടിലാണ് പുലികളുടെ പ്രകടനം ആരംഭിക്കുന്നത്. നടുവിലാൽ ഗണപതി ക്ഷേത്രത്തിൽ നളികേരം ഉടച്ച ശേഷമാണ് പുലികൾ വൈകുന്നേരത്തോടെ തൃശൂർ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. നഗരം ചുറ്റി, കാണികളെ വിസ്മയിപ്പിച്ച് നീങ്ങുന്ന പുലികളുടെ പ്രകടനം രാത്രി 8 മണി വരെ നീളുന്നു.
ചിത്രങ്ങൾ
2017 ൽ പകർത്തിയ തൃശൂർ പുലിക്കളിയുടെ ചിത്രങ്ങളാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
ദേഹത്ത് പൂശിയ ചായം ഉണങ്ങാനുള്ള കാത്തുനിൽപ്പ് (2017)
പുലിക്കളി ആസ്വദിക്കാനെത്തിയ വിദേശികൾ (2017)
പുലിക്കളിക്ക് തുടക്കും കുറിച്ച് കൊണ്ടുള്ള പഞ്ചവാദ്യം (2017)
സുഹൃത്തിന്റെ കുഞ്ഞിനെ കലിപ്പിക്കുന്ന പുലിവേഷക്കാരൻ (2017)
പുലിക്കളിക്കിടയിൽ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് (2017)
പുലിയാകും മുൻപ് ആഹാരം – ആഹാരം കഴിക്കുന്ന പുലിവേഷക്കാർ (2017)
അൽപ്പം വിശ്രമം – ചുവട് വയ്ക്കും മുൻപ് വിശ്രമിക്കുന്ന പുലി (2017)
ചെണ്ടകൾക്കൊപ്പം – വാദ്യക്കാർക്കൊപ്പം എത്തിയ കുട്ടി (2017)
കുടവയറിലെ പുലിമുഖം കൗതുകത്തോടെ നോക്കുന്ന വിദേശ വനിത (2017)
അപരിചിത മുഖങ്ങൾ – അച്ഛന്റെ തോളിലിരുന്ന് പുലികളെ വീക്ഷിക്കുന്ന കുട്ടി (2017)
കലാകാരന്റെ ദേഹത്ത് ചായമിടുന്ന ആരാധിക (2017)
പുലിച്ചായം – പുള്ളിയെ പുലിയാക്കുന്ന കലാകാരൻ (2017)
പുലിക്ക് ദാഹിച്ചാൽ – പുലികളിക്കിടയിൽ വെള്ളം കുടിക്കുന്ന കലാകാരൻ (2017)