തട്ടേക്കാട് പക്ഷി സങ്കേതം - Thattekkad bird sanctury
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് തട്ടേക്കാട് പക്ഷി സങ്കേതം (Thattekkad bird sanctury) സ്ഥിതി ചെയ്യുന്നത്. പക്ഷിഗവേഷകനായ ഡോ. സലിം അലിയുടെ പേരിലാന് ഈ പക്ഷി സങ്കേതം അറിയപ്പെടുന്നത്. പെരിയാർ നദിയുടെ തീരത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയിർ പ്രദേശത്താണ് പക്ഷി സങ്കേതം.
ഡോ. സലിം അലി പക്ഷി സങ്കേതം – തട്ടേക്കാട്
തട്ടേക്കാട് ജൈവ ജാലം
ജൈവവൈവിധ്യം കൊണ്ടും, വിവിധ പക്ഷികളെക്കൊണ്ടും സമ്പന്നമാണ് തട്ടേക്കാട്. 300ൽ അധികം വിഭാഗത്തിൽ പെട്ട പക്ഷികൾ ഈ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഇവിടെയാകാൻ കാരണവും ഇതു തന്നെയാണ്.
നവംബർ മുതൽ മാർച്ച് വരെ വിവിധ ദേശാടന പക്ഷികൾ കൂട്ടം കൂട്ടമായി ഇവിടേക്ക് എത്താറുണ്ട്. അതു കൊണ്ട് തന്നെ പക്ഷി നിരീക്ഷകരും, ഫോട്ടോഗ്രാഫേഴ്സും ഈ സമയത്ത് ഇവിടം സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്നു.
Common Babbler Bird – തട്ടേക്കാട് പക്ഷി സങ്കേതം
തട്ടേക്കാട് ശലഭ ഉദ്യാനം
പക്ഷി സങ്കേതത്തോട് ചേർന്ന് ഒരു ചെറിയ കാഴ്ചബംഗ്ളാവും ശലഭ ഉദ്യാനവും ഉണ്ട്. പൂക്കളും ചെടികളും വളർത്തി ശാസ്ത്രീയമായ രീതിയിൽ ശലഭങ്ങൾക്കുള്ള ആവസ വ്യവസ്ഥ ഇവിടെ ഒരുക്കിയിട്ടുണ്ട്. മഡ് പുഡ്ലിംഗിൽ ഏർപ്പെട്ടിരിക്കുന്ന ശലഭങ്ങളുടെ കൂട്ടത്തെ ഇവിടെ കാണാൻ ചിലപ്പോൾ അവസരമുണ്ടാകും.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ശലഭ ഉദ്യാനം
തട്ടേക്കാട് പാലത്തിന്റെ ആകാശ ദൃശ്യം
സമയം
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം
ബോട്ടിംഗ്
സീസൺ സമയത്ത് പെരിയാറിൽ ബോട്ടിൽ ചുറ്റാനുള്ള സൗകര്യം ലഭ്യമാണ്. ഒക്ടോബറൊടു കൂടു ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ താഴ്ത്തുകയും റിസർവോയിർ പ്രദേശത്ത് വെള്ളം നിറയുകയും ചെയ്യും. അപ്പോൾ മാത്രമാണ് ബോട്ടിംഗ് ആരംഭിക്കുക.
നവംബർ മുതൽ മെയ് വരെ മിക്കവാറും ബോട്ടിംഗ് സാധ്യമാണ്. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും മണിക്കൂർ വാടകയ്ക്ക് സേവനം നൽകും.
കുട്ടിക്കുരങ്ങുകളുടെ കുസൃതി
പക്ഷി നിരീക്ഷണം
പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് അതിനായി അംഗീകൃത ഗൈഡുകളുടെ സഹായം ലഭ്യമാണ്. കാടിനുള്ളിൽ സഞ്ചരിച്ച് പക്ഷികളെ കണ്ടെത്താൻ ഗൈഡ് സഹായിക്കും.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ മൂങ്ങയുടെ ശില്പം
എങ്ങനെ എത്താം?
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ എത്തിച്ചേരാൻ ഇവിടെ ചേർത്തിരിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിക്കുക